ആയൂർ :ചെറിയ വെളിനല്ലൂരിലെ കോഴിമാലിന്യസംസ്കരണ യൂണിറ്റിന്റെ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മുളയറച്ചാലിൽനിന്ന്‌ ആരംഭിച്ച മാർച്ച് പ്ലാന്റ് കവാടത്തിൽ പോലീസ് തടഞ്ഞു.

സി.പി.ഐ.മണ്ഡലം സെക്രട്ടറി എസ്.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. റിയാസ് അമ്പലംകുന്ന് അധ്യക്ഷത വഹിച്ചു. സി.പി.എം.നേതാക്കളായ ശ്രീകുമാർ, ആനന്ദൻ, പഞ്ചായത്ത് പ്രസിഡന്റ് അൻസർ എന്നവർ പ്രസംഗിച്ചു