: തേവലക്കര പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ആശാ പ്രവർത്തകയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വാർഡിലെ സ്ഥിരതാമസക്കാരായ 25-നും 45-നും ഇടയിൽ പ്രായമുള്ള വിവാഹിതരായവർക്കും വിധവകൾക്കും അപേക്ഷിക്കാം. യോഗ്യത എട്ടാം ക്ലാസ്. താത്‌കാലികമായി ആശാ പ്രവർത്തനത്തിൽനിന്നു വിട്ടുനിൽക്കുന്നവർക്കും നിലവിൽ അഞ്ച് മൊഡ്യൂൾ ട്രെയിനിങ് പൂർത്തിയാക്കിയവർക്കും മുൻഗണനയുണ്ട്. അപേക്ഷകൾ മെഡിക്കൽ ഓഫീസർക്ക് 25-ന് രണ്ടിനുമുൻപായി സമർപ്പിക്കണം. ഫോൺ: 0476 2877933.