ആലപ്പാട് : ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ ഞായറാഴ്ചയും തുറക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, കളക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പോലീസ് കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകി. മറ്റ് ജില്ലകളിലെ തുറമുഖങ്ങളെല്ലാം ഞായറാഴ്ചയും പ്രവർത്തിക്കുന്നു.
തെക്കൻമേഖലകളിൽ കടലിൽ പോയിവരുന്ന വള്ളങ്ങൾക്ക് നീണ്ടകരയിൽ നങ്കൂരമിടാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇന്ധന ഉപയോഗത്തിന്റെ കാര്യത്തിലും ചെലവേറിയിരിക്കുകയാണ്. ഇതുമൂലം ആലപ്പാട് മേഖലയിലെ ഇൻബോർഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ ദുരിതംനേരിടുകയാണ്. കോവിഡുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും നിയന്ത്രണത്തിന് അയവുവന്നപ്പോഴും കൊല്ലം ജില്ലയിൽ ഹാർബറുകളുടെ പ്രവർത്തനത്തിൽമാത്രം നിയന്ത്രണം നിലനിൽക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.