കൊല്ലം : വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ രണ്ടു കിലോയോളം കഞ്ചാവുമായി ഒരാൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിെൻറ പിടിയിലായി. മങ്ങാട് കുരുതികാമൻ ഹരി നിവാസിൽ ഗിരീഷ് കുമാറാ(46)ണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ കഞ്ചാവ് വൻതോതിൽ സൂക്ഷിച്ചശേഷം ആവശ്യാനുസരണം വിൽപ്പന നടത്തിവരുകയായിരുന്നു. കേസിലെ ഒന്നാംപ്രതി കരിക്കോട് ജിഞ്ചു വിലാസത്തിൽ ലിഞ്ചു തങ്കച്ചൻ (റോയ്-36) രക്ഷപ്പെട്ടു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെകർ ഐ.നൗഷാദ്, ഇൻസ്പെക്ടർ ടി.രാജീവ്, പ്രവൻറീവ് ഓഫീസർ നിഷാദ്, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്, ശ്രീനാഥ്, മനു കെ.മണി, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.