പുത്തൂർ : എസ്.എൻ.പുരം കാരിക്കുഴി റോഡിൽ ഒഴുക്കിൽപ്പെട്ട കാർ നാട്ടുകാർ രക്ഷപ്പെടുത്തി. ടെലിവിഷൻ താരം കല്ലട സ്വദേശി റോജിൻ തോമസും സുഹൃത്ത് അതുലുമാണ് കാറിലുണ്ടായിരുന്നത്.

തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു സംഭവം. കനത്ത മഴയിൽ റോഡിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. ഇതു കടന്നുപോകാമെന്നു കരുതി മുന്നോട്ടു പോയപ്പോഴാണ് കാർ ഒഴുക്കിൽപ്പെടുന്നത്. ഒരുവിധം പുറത്തിറങ്ങി മരത്തിന്റെ വേരിൽ പിടിച്ചുകിടന്ന കാർ യാത്രികരെ രക്ഷപ്പെടുത്തിയ നാട്ടുകാർ സമീപത്തെ ഇഷ്ടികച്ചൂളയിലേക്ക് ഒഴുകിനീങ്ങിയ വാഹനം കെട്ടിവലിച്ച് കരയിലെത്തിച്ചു.