കൊട്ടാരക്കര : കെ.ബി.ഗണേഷ് കുമാർ എം.എൽ.എ.യ്ക്കെതിരായ കോൺഗ്രസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്(ബി) കൊട്ടാരക്കരയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. എം.എൽ.എ.യെ ആക്രമിച്ചുകൊലപ്പെടുത്താനുള്ള ശ്രമമാണ് ചവറയിൽ നടന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞു. അക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കും. എം.പി. ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ വഴിയിൽ തടയുമെന്നും ഷാജു പറഞ്ഞു.