കൊല്ലം : ജില്ലയിൽ എല്ലാവർക്കും കോവിഡ്‌ വാക്സിൻ ലഭ്യമാക്കാൻ മാതൃഭൂമിയും ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവിഭാഗവും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ശാന്തി നഗർ റെസിഡന്റ്‌സ്‌ അസോസിയേഷന്റെ സഹകരണത്തോടെ കോവിഡ്‌ പ്രതിരോധ കുത്തിവയ്പ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചു.

കൂനമ്പായിക്കുളം ദേവിവിലാസം എൽ.പി.എസിൽ സംഘടിപ്പിച്ച ക്യാമ്പ് ഡെപ്യൂട്ടി ഡി.എം.ഒ. ആർ.സന്ധ്യ ഉദ്‌ഘാടനംചെയ്തു.

ഡോ. രിഷ്മ, റെസിഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ് ഇ.താജുദ്ദീൻ, സെക്രട്ടറി എ.സെൻബാദ്, കൗൺസിലർമാരായ നസീമ ഷിഹാബ്, അനീഷ്, ഉദയകുമാർ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽവെച്ച് പാലത്തറ കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സജി എസ്‌., ആശാ വർക്കർമാരായ ഷീബ, സന്ധ്യ, സരോജം എന്നിവരെ ആദരിച്ചു. ക്യാമ്പിൽ 143 പേർക്ക്‌ പ്രതിരോധ കുത്തിവയ്പ്‌ നൽകി.

രാമൻകുളങ്ങര മമത നഗറിൽ നടന്ന പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് സെൻറ് മേരീസ് സ്കൂളിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്‌ഘാടനം ചെയ്തു. നഗർ പ്രസിഡൻറ് എസ്.സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ജെ.സേതുലക്ഷ്മി, ഡോ. സുജിത് ആനേപ്പിൽ, വാര്യത്ത് മോഹൻകുമാർ, ആർ.രാമചന്ദ്രൻ പിള്ള, എം.അൻവർദ്ദീൻ, എം.ബൈജു, പി.നെപ്പോളിയൻ എന്നിവർ പ്രസംഗിച്ചു. ആർ.അനിൽകുമാർ, ജി.രാജേന്ദ്രപ്രസാദ്, ആർ.പ്രസന്നകുമാരൻ, കെ.എസ്.മോഹൻലാൽ, വി.ഹരിഹരമണി, ഡി.സോമശേഖരൻ പിള്ള, എസ്‌.രാംകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 150 പേർക്ക്‌ കുത്തിവയ്പ്‌ നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ മെഡിട്രിന ആശുപത്രിയുടെ നേതൃത്വത്തിൽ ജീവിതശൈലീരോഗനിർണയവും നടത്തി.