പുത്തൂർ : കുളക്കട കിഴക്ക് ഇന്റലക്ച്വൽ ലൈബ്രറി കുറ്ററ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്കായി കോവിഡ്‌ വാക്സിനേഷൻ രജിസ്‌ട്രേഷനും ബോധവത്കരണവും സംഘടിപ്പിച്ചു. വാർഡ്‌ അംഗം ടി.മഞ്ജു ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ് ബോധവത്കരണ ക്ലാസെടുത്തു.

ആർ.രാജൻ ബോധി, കുറ്ററ അനിൽ, പി.ഡി.ജോൺ, ടി.സുനിൽകുമാർ, ധനുരാജ് എന്നിവർ പങ്കെടുത്തു.

23-ന് കുളക്കട കിഴക്ക് ബഥേൽ സ്കൂളിൽ കുളക്കട ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നുമുതൽ നാലുവരെ വാർഡുകളിലുള്ളവർക്കായാണ് ക്യാമ്പ്.