ചവറ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചവറ പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കി. മാനദണ്ഡങ്ങൾ ലംഘിച്ച 150 പേർക്കെതിരേ പോലീസ് കേസെടുത്തു. മുഖാവരണം ധരിക്കാത്തതിനും ശരിയായി ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമാണ് കേസെടുത്തത്.

പ്രദേശത്തെ ഇടറോഡുകളിലടക്കം പോലീസിന്റെ പരിശോധന കർശനമാക്കിയിരുന്നു. രാത്രിയിൽ ഇടറോഡുകളിൽ കൂട്ടംകൂടരുതെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ചവറ എസ്.എച്ച.ഒ. അനിൽകുമാർ അറിയിച്ചു.