കൊട്ടാരക്കര : മഹാഗണപതിക്ഷേത്രത്തിൽ മേടത്തിരുവാതിര ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. രാവിലെ ഒൻപതിന് തന്ത്രി തരണല്ലൂർ എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കുറുവട്ടിമഠം കെ.ആർ.സഞ്ജയൻ നമ്പൂതിരിയുടെയും കീഴ്ശാന്തി കുടവട്ടൂർ എസ്.രതീഷ്‌കുമാറിന്റെയും കാർമികത്വത്തിൽ ക്ഷേത്രക്കുളത്തിൽ ആറാട്ടും തുടർന്ന്‌ കൊടിയിറക്കും നടത്തി.

തൃക്കടവൂർ ശിവരാജു ഉൾപ്പെടെയുള്ള ഗജവീരന്മാർ ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടിയേകി. ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.ചന്ദ്രശേഖരൻ, ഉപദേശകസമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ, വൈസ് പ്രസിഡന്റ് അശ്വിനിദേവ്, സെക്രട്ടറി ആർ.വത്സല, സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.