പേരയം : ഗ്രാമപ്പഞ്ചായത്തിന്റെയും പേരയം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മുളവന പ്ലാസ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്‌ ക്യാമ്പ് നടത്തി. പേരയം, കുണ്ടറ പഞ്ചായത്തുകളിൽനിന്നുള്ള 350 പേർക്ക് കുത്തിവയ്പ് നൽകി.

പേരയം പഞ്ചായത്ത് പ്രസിഡന്റ്‌ അനീഷ് പടപ്പക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ബർട്ടില ബഞ്ചമിൻ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ബി.സുരേഷ്, റേച്ചൽ ജോൺസൺ, രജിത സജീവ്, എസ്‌.ശ്യാം, ആരോഗ്യവകുപ്പ് ജീവനക്കാർ, എന്നിവർ നേതൃത്വം നൽകി