ചവറ : പള്ളി കൈക്കാരനെ സമൂഹവിരുദ്ധർ ആക്രമിച്ചതായി പരാതി. കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവലായത്തിലെ കൈക്കാരൻ െജയിംസിനെ(57)യാണ്‌ വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെ ആക്രമിച്ചത്‌.

പള്ളിവക പുരയിടം വൃത്തിയാക്കുന്നത് നോക്കാനെത്തിയപ്പോൾ കാടുവെട്ടിത്തെളിക്കുന്നത്‌ എന്താനാണെന്നു ചോദിച്ച് തന്നെ ആക്രമിക്കുകയായിരുന്നെന്ന് െജയിസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൈക്ക്‌ ഒടിവുപറ്റിയ െജയിംസ് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.