പരവൂർ:ചന്തകളിൽനിന്ന്‌ നിരത്തോരങ്ങളിലേക്ക്‌ ചിലർ മത്സ്യവ്യാപാരം മാറ്റിയതോടെ നഗരവാസികൾ ദുരിതത്തിൽ.

നഗരസഭാപ്രദേശമായ കൂനയിൽ ഭാഗത്തും പരവൂർ എസ്.എൻ.വി.സമാജത്തിനടുത്തും റോഡരികലാണ് മത്സ്യക്കച്ചവടം.

സമാജം ഓഡിറ്റോറിയത്തിനടുത്ത് തിരക്കേറിയ പരവൂർ-ചാത്തന്നൂർ റോഡരികിൽ മുടയ്ക്കാരുവിള ക്ഷേത്രത്തിനുമുന്നിലാണ് ഇപ്പോൾ നിരവധിപ്പേരുടെ മത്സ്യവ്യാപാരം. ഇത് വാങ്ങാൻ ആളുകൾ കൂട്ടംകൂടുന്നതോടെ വീതികുറഞ്ഞ റോഡിൽ അപകടങ്ങളും പതിവായി.

തിങ്കളാഴ്ച രാവിലെ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക്‌ സാരമായി പരിക്കേറ്റു. ഒരുമാസത്തിനിടെ ഇവിടെമാത്രം ഏഴുപേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റു. വഴിയോരത്തെ അനധികൃത മത്സ്യവിൽപ്പന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് പല പരാതികളും നഗരസഭാ അധികൃതർക്കും കൗൺസിലർമാർക്കും നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.