കൊല്ലം : കെ.പി.സി.സി.പ്രസിഡന്റായി ചുമതലയേറ്റ കെ.സുധാകരന് അഭിവാദ്യം അർപ്പിച്ച്‌ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മധുരപലഹാരം വിതരണം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. എസ്.വിപിനചന്ദ്രൻ, ജി.ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, എൻ.ഉണ്ണിക്കൃഷ്ണൻ, എം.നാസർ, ആർ.രമണൻ, റഷീദ്, സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.