കൊല്ലം : ചവറ സ്വദേശിയായ ഡോക്ടർക്കും ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ അംഗീകാരം.

പത്തിശ്ശേരിൽ ഡോ. ഷീല പ്രിൻസിനാണ് കോവിഡ് കാലത്തെ കഠിനാധ്വാനത്തിനും സേവനത്തിനുമുള്ള അംഗീകാരമായി ഗോൾഡൺ വിസ ലഭിച്ചത്. ദുബായ് െലഫ്റ്റനന്റ് അൽ അബൂബക്കർ അലി അല്ലിൽനിന്ന് ഇത് സ്വീകരിക്കുമ്പോൾ ആതുരസേവനം ജീവിതമായി തിരഞ്ഞെടുത്ത നിമിഷത്തെയും ഷീല അഭിമാനപൂർവം ഓർക്കുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് മെഡിക്കൽ ബിരുദവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ജനറൽ സർജറിയിൽ ബിരുദാനന്തരബിരുദവും നേടി പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഡോക്ടറായ ശേഷമാണ് ദുബായിൽ എത്തുന്നത്. ഇപ്പോൾ സുലേഖ ആശുപത്രിയിലെ ലാപ്പറോസ്കോപ്പിക്‌ സർജനാണ്.

എഫ്.ആർ.സി.പി., എഫ്.എ.സി.എസ്., എഫ്.എം.എ.എസ്.തുടങ്ങിയ ഫെല്ലോഷിപ്പുകളും കരസ്ഥമാക്കിയ ഷീലയ്ക്ക് എഡിൻബറോ റോയൽ കോളേജ് ഒാഫ് സർജൻസിലും അമേരിക്കൻ സൊസൈറ്റി ഒഫ് െബ്രസ്റ്റ് സർജൻസിലും അംഗത്വമുണ്ട്.

അന്താരാഷ്ട്ര പ്രശസ്തമായ മെഡിക്കൽ ജേണലുകളിൽ ധാരാളം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം ചവറ പത്തിശ്ശേരിൽ എൻ.രാമചന്ദ്രന്റെയും സുപ്രഭയുടെയും മകളാണ്. ഷേർളി, ഷീജ, ഷീന എന്നിവരാണ്‌ സഹോദരങ്ങൾ. അഭിഭാഷകനായ ക്ളാപ്പന ആലുംപീടിക തലക്കിത്തറയിൽ പ്രിൻസാണ് ഭർത്താവ്. മെഡിക്കൽ വിദ്യാർഥി ഗൗതം പ്രിൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനീയറിങ്‌ വിദ്യാർഥി മൃണാൽ പ്രിൻസുമാണ് മക്കൾ.