കൊല്ലം : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 158 പേരെ സിറ്റി പോലീസ് അറസ്റ്റ്‌ ചെയ്തു. കോവിഡ് നിയന്ത്രണം ലംഘിച്ച 426 വാഹനങ്ങൾ പിടിച്ചെടുത്തു. 137 കേസുകളിലായി 158 പേരെ അറസ്റ്റ് ചെയ്തു. 73 കടകൾ പൂട്ടിച്ചു. ശരിയായി മാസ്ക്‌ ധരിക്കാതിരുന്ന 768 പേർക്കെതിരേയും സാമൂഹിക അകലം പാലിക്കാതിരുന്ന 582 പേർക്കെതിരേയും നടപടി സ്വീകരിച്ചതായി സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.