കൊട്ടിയം :നെടുമ്പന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും 29-ാം പ്രതിഷ്ഠാവാർഷികവും 26 മുതൽ 28 വരെ നടക്കും.
പുലർച്ചെ 4.30 മുതൽ വിശേഷാൽ പൂജകൾ. സലിമോൻ തന്ത്രികളും മേൽശാന്തി കോട്ടവട്ടം മരുതിക്കൽ മഠം മഹേശൻ പോറ്റിയും കാർമികത്വം വഹിക്കും. 28-ന് രാവിലെ ഒൻപതിന് പ്രതിഷ്ഠാവാർഷിക കലശപൂജ, 11.30-ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, 11.40-ന് കാവടി അഭിഷേകവും മധ്യാഹ്നപൂജയും, 12-ന് ചുറ്റുകാവടിയെടുപ്പ്, വൈകീട്ട് 6.45-ന് ദീപാരാധനയ്ക്കുശേഷം 7.15-ന് പുഷ്പാഭിഷേകം.