കൊല്ലം : നീണ്ടകര പാലത്തിന്റെ കൈവരിയിലെ കേടുപാടുകൾ ഉടൻ പരിശോധിക്കാൻ ദേശീയപാത വിഭാഗം എൻജിനീയർമാർക്ക് നിർദേശം നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. ൈകവരിയുടെ താത്കാലിക അറ്റകുറ്റപ്പണികൾ ഉടൻ നടത്താൻ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് മന്ത്രി നിർദേശം നൽകി.
ദേശീയപാത 66-ലുള്ള നീണ്ടകര പാലത്തിന്റെ അറ്റകുറ്റപ്പണികൾ ദേശീയപാത അതോറിറ്റിക്കു കൈമാറുകയും അവർ ടെൻഡറാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയപാത നിർമാണങ്ങൾക്കായി ഫണ്ട് നൽകേണ്ടത് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയമാണെന്നും എന്നാൽ ദേശീയപാത അതോറിറ്റി ടെൻഡർ ചെയ്തതിനാൽ തുടർന്നു ഫണ്ടുകൾ കേന്ദ്രമന്ത്രാലയം നൽകുകയില്ലെന്നും മന്ത്രി പറഞ്ഞു. കൈവരിയുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ. റീജണൽ ഓഫീസർക്ക് കത്തുനൽകാൻ പൊതുമരാമത്ത് വകുപ്പിന് മന്ത്രി നിർദേശം നൽകി.