ചാത്തന്നൂർ : കവിതകളിലെ ആധ്യാത്മികത എന്ന വിഷയവുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മേഖലാ കമ്മറ്റി കാവ്യസംവാദം നടത്തും. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിെൻറ പ്രവർത്തകനായ മാമ്പള്ളി ജീ.ആർ.രഘുനാഥന്റെ ആധ്യാത്മിക കവിതകളെ ആസ്പദമാക്കിയാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

19-ന് രാവിലെ 10-ന് ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കാവ്യസംവാദം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും.

ഐക്യമലയാള പ്രസ്ഥാന മേഖലാ പ്രസിഡൻറ്‌ ജി.ദിവാകരൻ അധ്യക്ഷത വഹിക്കും. മുരുകൻ പാറശ്ശേരി പ്രബന്ധം അവതരിപ്പിക്കും.