തെന്മല :പരപ്പാർ ഡാമിെൻറ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ നാട്ടിലെ സാഹസിക മീൻപിടിത്തക്കാർക്ക്‌ ചാകരക്കാലം.

ഡാമിെൻറ ഷട്ടറുകൾക്കിടയിലൂടെ കല്ലടയാറ്റിലേക്ക് ഒഴുകിയെത്തുന്ന മത്സ്യങ്ങളെയാണ് സാഹസികമായി പിടികൂടുന്നത്. ഷട്ടറിൽനിന്ന്‌ വീഴുന്ന മത്സ്യങ്ങളെ ഡാമിനുതാെഴ കല്ലടയാറിനുകുറുകേയുള്ള പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയാണ് പിടികൂടുന്നത്. പതിനഞ്ചും ഇരുപതും കിലോയുള്ള മത്സ്യങ്ങളെയാണ് ലഭിക്കുന്നത്‌.

നല്ല ഒഴുക്കുള്ളതിനാൽ ചിലപ്പോൾ അരക്കിലോമീറ്ററോളം നീന്തിയാകും മത്സ്യങ്ങളുമായി മറുകരയിലെത്തുക. ഇത്തരത്തിൽ ക്ഷമയോടെ കാത്തിരിന്നു പിടികൂടുന്ന മത്സ്യങ്ങളെ 2000, 2500 രൂപയ്ക്കാണ് വിൽക്കുന്നത്. മേഖലയിലെത്തുന്ന വിനോദസഞ്ചാരികളാണ് മതിപ്പുവിലക്കുവാങ്ങുന്നവരിലേറെയും. വർഷങ്ങൾക്കുമുൻപ് ഡാമിൽ കട്‌ല, സിലോപ്പിയ ഇനങ്ങളിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.