ഓച്ചിറ :കരുനാഗപ്പള്ളി നാടകശാലയുടെയും ഓച്ചിറ സന്തോഷ് സ്നേഹ ഹോം കെയറിന്റെയും ആഭിമുഖ്യത്തിൽ അഖിലകേരള കവിതാരചനാമത്സരം നടത്തുന്നു. സമ്മാനമായി കാഷ് അവാർഡും മെമെന്റോയും പുസ്തകങ്ങളും നവംബർ ഒന്നിന് നൽകും. കൊറോണ പഠിപ്പിച്ച പാഠം എന്ന വിഷയത്തിൽ 24 വരിയിൽ കവിയാത്ത കവിതകൾ തപാൽ വഴി 24-നുമുൻപ്‌ നാടകശാല, പട. വടക്ക് ഗാന്ധി ജങ്ഷൻ, കരുനാഗപ്പള്ളി എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9446324285.