തെന്മല :ഒറ്റക്കൽ സെയ്യദ് മസ്ഊദ് ഔലിയ പള്ളിയിലെ കൊടിയേറ്റ് നേർച്ച ഞായറാഴ്ച നടക്കും.

540-ാമത് കൊടിയേറ്റ് നേർച്ചയുടെ ഭാഗമായി പള്ളിയിൽ അലങ്കാരമുൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളോടെ ഞായറാഴ്ച വൈകീട്ട് ആറോടെ പള്ളിമുറ്റത്തെ ആൽമരത്തിൽ കൊടി ഉയർത്തും. ജനങ്ങൾ ജാതിഭേദമില്ലാതെ ഇവിടത്തെ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.