തേവലക്കര : കോയിവിള ശ്രീകൃഷ്ണവിലാസം 1053-ാം നമ്പർ സമസ്ത നായർ സമാജം പ്രതിഭകളെ ആദരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ നിർവഹിച്ചു. സമാജം പ്രസിഡന്റ് പ്ലാച്ചേരിൽ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സമസ്ത നായർ വനിതാസമാജം സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബീനാമുരളി, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.

ജില്ലാ കോ-ഓർഡിനേറ്റർ പെരുങ്കുളം രാജീവ് ചികിത്സാധനസഹായം വിതരണം ചെയ്തു. സമാജം രക്ഷാധികാരി കെ.ഓമനക്കുട്ടൻ പിള്ള, സമാജം വൈസ് പ്രസിഡന്റ് ആർ.ജയകുമാർ, ജോയിന്റ് സെക്രട്ടറി ജി.വിജയൻ പിള്ള, ഖജാൻജി കെ.ശരച്ചന്ദ്രൻ, വനിതാസമാജം പ്രസിഡന്റ് എസ്.എസ്.ശോഭനാദേവി, സെക്രട്ടറി കെ.തങ്കമണിപ്പിള്ള, ഖജാൻജി ആർ.ലതാകുമാരി തുടങ്ങിയവർ സംസാരിച്ചു.