കൊല്ലം : ശക്തികുളങ്ങര ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച രാവിലെ കൊടിയേറ്റി.

രാവിലെ 9.10-നും 9.40-നും മധ്യേ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. നൂറുകണക്കിന് ഭക്തർ പ്രാർഥനാപൂർവം ചടങ്ങിന് സാക്ഷ്യംവഹിച്ചു. 22-ന് പള്ളിവേട്ടയും 23-ന് ആറാട്ടും നടക്കും.