ഓയൂർ :പൂയപ്പള്ളിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പൂയപ്പള്ളി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ നെയ്തോട് സ്വദേശി രഞ്ജിത്തിനാണ് (35) പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പൂയപ്പള്ളി ഗവ. ഹൈസ്കൂളിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ രഞ്ജിത്തിനെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.