കുളത്തൂപ്പുഴ : വയോജനങ്ങളെ സഹായിക്കാൻ ബ്ലോക്ക് പഞ്ചായത്തൊരുക്കിയ പദ്ധതിപ്രകാരം ആദിവാസികൾക്ക് കട്ടിൽ വിതരണംചെയ്തു.

ചെറുകര, ഇടത്തറ പ്രദേശവാസികൾക്കാണ് കട്ടിൽ വിതരണംചെയ്തത്. ചെറുകര ഊരിൽ സംഘടിപ്പിച്ച ചടങ്ങിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധ രാജേന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത്‌ അംഗം ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ, ഊരുമൂപ്പൻ നാരായണൻ കാണി, എസ്.ടി. പ്രൊമോട്ടർ അനുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.