മയ്യനാട് : മയ്യനാട് കുളങ്ങര രാമൻകുളം ദുർഗാദേവീക്ഷേത്രത്തിൽ വാർഷികോത്സവം 15-ന് തുടങ്ങും. 18-ന്‌ സുദർശനഹോമം.

19-ന് രാവിലെ കലശപൂജ, കലശാഭിഷേകം, വൈകീട്ട് അഞ്ചുമുതൽ നാഗപൂജ, സർപ്പംഊട്ടും നൂറുംപാലും. 20-ന് രാവിലെ കളമെഴുത്തുംപാട്ടും. 21-ന് രാവിലെ ഏഴിന് പൊങ്കൽ, വൈകീട്ട് അഞ്ചുമുതൽ ചെണ്ടമേളം, ആറിന് വിളക്കെടുപ്പ്, ദീപാരാധന.