കൊല്ലം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെല്ലാം നവീകരണ പാതയിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലാ സബ് ട്രഷറി, പെൻഷൻ പേയ്‌മെന്റ് ട്രഷറി എന്നിവയ്ക്കായി ആശ്രാമത്ത് നിർമിച്ച കെട്ടിടസമുച്ചയം നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ പുതിയ കോടതിസമുച്ചയം നിർമിക്കുന്നതിന് ഭരണാനുമതി നൽകിക്കഴിഞ്ഞു. എൻ.ജി.ഒ.ക്വാർട്ടേഴ്‌സും ദൂരത്തല്ലാതെ നിർമിക്കും. 36 ട്രഷറികളുടെ നവീകരണം നടക്കുകയാണ്. 20 എണ്ണം ഉടൻ പൂർത്തിയാകും. എം.മുകേഷ് എം.എൽ.എ. അധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ., വാർഡ് കൗൺസിലർ ഹണി, ട്രഷറി ഡയറക്ടർ എ.എം.ജാഫർ, ജില്ലാ ട്രഷറി ഓഫീസർ വി.ലത തുടങ്ങിയവർ പങ്കെടുത്തു.