കൊട്ടിയം : സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ശക്തികളെ സമൂഹം തിരിച്ചറിയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. മദനിക്കെതിരേ തെറ്റായ പ്രസ്താവന നടത്തി ജുഡീഷ്യറിയെ അപമാനിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്റെ നടപടിക്കെതിരേ സിറ്റിസൺ പ്രൊട്ടക്‌ഷൻ ഫോറം സംസ്ഥാന കമ്മറ്റി കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിറ്റിസൺ പ്രൊട്ടക്‌ഷൻ ഫോറം സംസ്ഥാന പ്രസിഡന്റ് മൈലക്കാട് ഷാ അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്സിൻകോയ തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

മണക്കാട് സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ, അബുമുഹമ്മദ് ഇദ്രീസ് ഷാഫി, ഇ.ആർ.സിദ്ദീഖ് മന്നാനി, പനവൂർ വൈ.സഫീർഖാൻ മന്നാനി, പി.ഡി.പി.ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് സെയ്ഫുദ്ദീൻ, എൻ.ശശികുമാർ, സയ്യിദ് ഹസ്ബുല്ല തങ്ങൾ അൽ ഖാഖവി, അയ്യൂബ്ഖാൻ മഹ്ളരി തുടങ്ങിയവർ പ്രസംഗിച്ചു.