ശാസ്താംകോട്ട:ശാസ്താംകോട്ട സിവിൽ സ്റ്റേഷന്റെയും കോടതിയുടെയും പരിസരം കാടുകയറി. സിവിൽ സ്റ്റേഷന്റെ മുന്നിൽ പടിഞ്ഞാറുഭാഗമാണ് കാടുകയറി ഇഴജന്തുക്കളുടെ താവളമായത്.

കാടുവളർന്ന് പ്രധാനകെട്ടിടത്തിന്റെ മുറ്റംവരെയായി. കോടതിയുടെ പിൻഭാഗംകൂടിയാണിത്. റവന്യൂ വകുപ്പ് കണ്ടുകെട്ടിയ വാഹനങ്ങളും ഈ ഭാഗത്താണ് നിരത്തിയിട്ടിരിക്കുന്നത്. തുരുമ്പെടുത്തു

നശിച്ച വാഹനങ്ങൾക്കു ചുറ്റും ഉയരത്തിൽ കാട്‌ വളർന്നുനിൽക്കുകയാണ്. മലിന്യവും വലിയതോതിൽ ഇവിടെ ഇട്ടിട്ടുണ്ട്. കോടതിയുടെ കാന്റീനും തൊട്ടടുത്താണ് പ്രവർത്തിക്കുന്നത്. കോടതിയിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ തങ്ങുന്നതും ഇവിടെയാണ്.