കരുനാഗപ്പള്ളി : തഴവ എ.വി.ജി.എൽ.പി.എസിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 3.30-ന് മുഖ്യമന്ത്രി പിണറായി ഓൺലൈനായി നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും. സി.ആർ.മഹേഷ് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും.