കൊട്ടാരക്കര : സ്കൂട്ടറിൽ സഞ്ചരിച്ച്‌ ചാരായവിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് സർക്കിൾ സംഘം പിടികൂടി. പുത്തൂർ വല്ലഭൻകര രാജഗിരി പുത്തൻവീട്ടിൽ അമൃതലാൽ (41) ആണ് പിടിയിലായത്. ഇയാളിൽനിന്ന്‌ മൂന്നു ലിറ്റർ ചാരായവും പിടികൂടി. ആവശ്യപ്പെടുന്നവർക്ക്‌ സ്കൂട്ടറിൽ ചാരായം എത്തിച്ചുനൽകുന്നതായിരുന്നു രീതി. പ്രിവന്റീവ് ഓഫീസർമാരായ ഷഹാലുദ്ദീൻ, എ.ഷിലു, സിവിൽ ഓഫീസർമാരായ സി.അനിൽകുമാർ, ഗോപകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

രേഖകൾ ഹാജരാക്കണം

ശാസ്താംകോട്ട : കാൻസർ, ടി.ബി.രോഗികൾക്കുള്ള പെൻഷൻ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു മാറ്റുന്നതിന് ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ വില്ലേജ് ഓഫീസുകളിൽ ഹാജരാക്കണമെന്ന് തഹസിൽദാർ അറിയിച്ചു.