ചവറ : നഷ്ടപ്പെട്ടെന്നു കരുതിയ 25,000 രൂപയുടെ ഫോൺ തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് മലയാലപ്പുഴ മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി. സൈക്കിളിൽ പത്രവിതരണത്തിനു പോകുന്നതിനിടെ മാതൃഭൂമി ഏജന്റ്‌ ചവറ പുതുക്കാട് തള്ളത്തുവീട്ടിൽ ടി.കെ.സുരേഷിനാണ്‌ മിന്നാംതോട്ടിൽ ദേവീക്ഷേത്രത്തിനുമുന്നിലെ റോഡിൽനിന്ന്‌ ഫോൺ കിട്ടിയത്.

സമീപത്തുള്ളവരോട് അന്വേഷിച്ചശേഷം ഫോൺ ചവറ പോലീസ് സ്റ്റേഷനിലെത്തിച്ചു. അപ്പോഴേക്കും ഉടമ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന്‌ സ്റ്റേഷനിലെത്തി എസ്.ഐ. സുകേഷിന്റെ സാന്നിധ്യത്തിൽ ഫോൺ ഏറ്റുവാങ്ങി. സുരേഷിനെ പോലീസും നാരായണൻ നമ്പൂതിരിയും അഭിനന്ദിച്ചു.