കൊല്ലം : സൂരജിന് കോടതിവിധിച്ച ശിക്ഷയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ. അഭിഭാഷകരുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും ആലോചിച്ചശേഷം അപ്പീൽ പോകുമെന്ന് അദ്ദേഹം അറിയിച്ചു.

വിധിയിൽ തൃപ്തിയില്ലെന്നായിരുന്നു ഉത്രയുടെ അമ്മ മണിമേഖലയുടെയും പ്രതികരണം. ‘‘വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്’’-അവർ പറഞ്ഞു.

വിധിക്കെതിരേ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകനായ എസ്. അജിത്ത് പ്രഭാവ് അറിയിച്ചു. കേസിൽ ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയത് നിയമവിരുദ്ധമാണ്. സൂരജിന് സുരേഷ് അണലിയെ കൈമാറിയതിനടക്കം തെളിവുകളില്ല. ഉത്രയും സൂരജും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ഉത്രയുടെ മരണശേഷം സാമ്പത്തികകാര്യങ്ങളിലുണ്ടായ തർക്കങ്ങളാണ് കേസിലേക്ക് നയിച്ചതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.ഉത്ര വധക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ആർ.പി അനൂപ് കൃഷ്ണൻ