അഞ്ചാലുംമൂട് : കുരീപ്പുഴ സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ ഔസേപ്പ് പിതാവിന്റെ വർഷാഘോഷത്തിന്റെ ഭാഗമായി നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി.

ഇടവക വികാരി ഫാ. ജോർജ് റോബിൻസൺ ശിലാസ്ഥാപനകർമം നിർവഹിച്ചു. ഫാ. ഫ്രാൻസിസ് ജോൺ, ഫാ. ജയ്‌സൺ, ഡിവിഷൻ കൗൺസിലർ ഗിരിജ തുളസി, ബേബി വിൻസന്റ്, ജോയ് ഡാനിയൽ, ബാലു, ഡോമിനിക് തുടങ്ങിയവർ പങ്കെടുത്തു.