കൊട്ടിയം : തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഭരണസ്തംഭനമെന്ന് ആരോപിച്ച് ബി.ജെ.പി.പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഭരണത്തിലുള്ള സി.പി.എം.-സി.പി.ഐ.സംഘർഷം കാരണം പഞ്ചായത്തിൽ ഭരണമില്ലാത്ത അവസ്ഥയാണെന്ന് സമരക്കാർ ആരോപിച്ചു. സെക്രട്ടറി ഇല്ലാത്തതിനാൽ ദൈനംദിന നടപടിക്രമങ്ങൾപോലും മുടങ്ങി. ബി.ജെ.പി.തൃക്കോവിൽവട്ടം, തഴുത്തല ഏരിയ കമ്മിറ്റികൾ ചേർന്നുനടത്തിയ സമരം ദക്ഷിണമേഖലാ വൈസ് പ്രസിഡൻറ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എസ്.സി.മോർച്ച ജില്ലാ പ്രസിഡൻറ് നെടുമ്പന ശിവൻ, മണ്ഡലം പ്രസിഡൻറ് ഇടവട്ടം വിനോദ്, വിജയകുമാർ, ബൈജു പുതുച്ചിറ, വിജയൻ പിള്ള, രഞ്‌ജിത്, വസന്ത ബാലചന്ദ്രൻ, സുനിത എന്നിവർ നേതൃത്വം നൽകി.