കൊട്ടിയം : ഭരണത്തിന്റെ തണലിൽ സി.പി.എം. നടത്തുന്നത് കൊള്ളയും കൊലപാതകവുമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് ജേക്കബ് നല്ലിലയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് നല്ലിലയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ചനിലയിലാണ് സി.പി.എം. രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. കുറ്റപ്പെടുത്തി. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് എ.നാസിമുദ്ദീൻ ലബ്ബ അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.ഷാനവാസ്ഖാൻ, ജില്ലാ സെക്രട്ടറി കെ.ആർ.വി.സഹജൻ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യു.ഡി.എഫ്. ചെയർമാൻ സലിം കുരിപ്പള്ളി, ഡി.സി.സി. അംഗം ഇ.ആസാദ്, മണ്ഡലം പ്രസിഡൻറുമാരായ കണ്ണനല്ലൂർ സമദ്, റോബിൻ, നിസാമുദ്ദീൻ, മുരളി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നല്ലിലയിൽനിന്ന്‌ പള്ളിവേട്ടക്കാവിലേക്ക്‌ പ്രകടനവും നടന്നു.