ചാത്തന്നൂർ :പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ.ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ കാമ്പസുകളിൽ ഹ്യൂമൻസ് മീറ്റ് നടത്തി. പ്രണയപ്പകകൾ അവസാനിക്കട്ടെ, സ്നേഹമാകട്ടെ കാമ്പസുകൾ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

ചാത്തന്നൂർ എം.ഇ.എസ്.കോളേജിൽ സംഘടിപ്പിച്ച ഹ്യൂമൻസ് മീറ്റ് എച്ച്.ഒ.ഡി. ഡോ. ഷാഹില ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് വിപിൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആര്യ, ജിഷ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അൽത്താഫ്, അപർണ തുടങ്ങിയവർ പങ്കെടുത്തു.

ചാത്തന്നൂർ എസ്.എൻ.കോളേജിൽ സംഘടിപ്പിച്ച ഹ്യൂമൻസ് മീറ്റ് അധ്യാപിക ജിജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അഖിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സൂരജ് സംസാരിച്ചു.