കൊല്ലം :റെയിൽവേ സ്റ്റേഷൻ രണ്ടാം ടെർമിനലിന്റെ പ്ലാറ്റ്‌ഫോമിനു സമീപത്തുനിന്ന്‌ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. ആശ്രാമം ഹരിശ്രീ നഗർ-30 വയലിൽ വീട്ടിൽ അക്ഷയ് കുമാർ (24) ആണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് ഇയാൾ ബൈക്കുമായി കടന്നത്. ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഷാഫി, എസ്.ഐ.മാരായ ദിൽജിത്ത്, വിനീത, സലിം, സുരേഷ് കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.