കൊല്ലം : പരിസ്ഥിതി ശാസ്ത്രമേഖലയിലെ സംഭാവനകൾക്ക് ലഭിച്ച പുരസ്കാരത്തുക 10,001 രൂപ ഡോ. സൈനുദ്ദീൻ പട്ടാഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ചത്തിയറ വി.എച്ച്.എസ്.എസ്. സ്ഥാപക മാനേജരും താമരക്കുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കൊപ്പാറ എസ്.നാരായണൻ നായരുടെ സ്മരണയ്ക്കായുള്ള പുരസ്കാരമാണ് ലഭിച്ചത്.

10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം. സ്കൂൾ പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണനിൽനിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.