തെന്മല : ജില്ലാപഞ്ചായത്ത് തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലേക്ക് പ്രതിരോധമരുന്നും മെഡിക്കൽ കിറ്റും വിതരണം ചെയ്തു. പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനുള്ള മരുന്നുകളാണ് നൽകിയത്. ജില്ലാപഞ്ചായത്ത് അംഗം കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻമന്ത്രി കെ.രാജു മെഡിക്കൽ കിറ്റുവിതരണം ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ശശിധരൻ, സുജ തോമസ് എന്നിവർ പ്രതിരോധമരുന്നുകൾ ഏറ്റുവാങ്ങി. യോഗത്തിൽ വാർഡ് അംഗങ്ങളായ സിബിൽ ബാബു, അനീഷ് ടി.എ., തെന്മല രാജൻ, മാമ്പഴത്തറ സലിം, സജികുമാരി, പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എൽ.ഗോപിനാഥപിള്ള, ബ്ലോക്ക് അംഗം ലേഖ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് മുൻ പ്രസിഡൻറ് ആർ.പ്രദീപ് എന്നിവർ പങ്കെടുത്തു.