ചാത്തന്നൂർ :മുൻ കൃഷിമന്ത്രിയും സി.പി.ഐ. നേതാവുമായ മുല്ലക്കര രത്നാകരന്റെ ഫെയ്‌സ്ബുക്ക്‌ പേജിന്‌ വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധ സമരജ്വാല തീർത്ത് ചാത്തന്നൂർ പി.രവീന്ദ്രൻ ഗ്രന്ഥശാല ഫെയ്‌സ്ബുക്ക് പ്രതിഷേധ കൂട്ടായ്മ ഒരുക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ചാത്തന്നൂർ പി.രവീന്ദ്രൻ ഗ്രന്ഥശാലയുടെ ഫെയ്‌സ്ബുക്ക് ലൈവിൽ ആരംഭിക്കുന്ന പ്രതിഷേധ സമരജ്വാലയിൽ ശ്രീനാരായണ കോളേജ് ഫോർ സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്.ലീ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി.മുരളീകൃഷ്ണൻ, സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി ജി.ലാലു, സംസ്കാരസാഹിതി കൊല്ലം ജില്ലാ കൺവീനർ നടയ്ക്കൽ ശശി തുടങ്ങിയവർ പങ്കെടുക്കും.