പുനലൂർ : വിവിധ പുരസ്കാരജേതാക്കളെ പുനലൂർ ജനമൈത്രി പോലീസ് ആദരിച്ചു. അധ്യാപക പുരസ്കാരം നേടിയ ബിജു കെ.തോമസ്, എ.ആർ.പ്രേംരാജ്, കെ.ജി.തോമസ്, സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിലെ 68 കിലോഗ്രാം വനിതാവിഭാഗത്തിൽ വിജയിച്ച ആർ.കീർത്തി, പരിശീലകൻ ടൈറ്റസ് ലൂക്കോസ് എന്നിവരെയാണ് ആദരിച്ചത്.
എസ്.ഐ. ജെ.എസ്.മിഥുൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.
അദ്ദേഹം പുരസ്കാരജേതാക്കളെ പൊന്നാടയണിയിക്കുകയും പ്രശസ്തിഫലകം നൽകുകയും ചെയ്തു.
എൻ.ജനാർദനൻ അധ്യക്ഷനായി. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ, പോലീസ് അസോസിയേഷൻ ഭാരവാഹി രഞ്ജിത്, ജനമൈത്രി പോലീസ് കമ്യൂണിറ്റി റിലേഷൻസ് ഓഫീസർ പി.അനിൽകുമാർ, ഡോ. കെ.ടി.തോമസ്, വെഞ്ചേമ്പ് മോഹൻദാസ്, ഐക്കര ബാബു, ഷിബു റോസ്‌മല, സനോജ് നടയിൽ, റെജി തുമ്പോട് തുടങ്ങിയവർ സംസാരിച്ചു.