കുളത്തൂപ്പുഴ : പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തരിശുകിടക്കുന്ന ഭൂമികണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയിലൂടെ നവീകരിച്ച് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന് കുളത്തൂപ്പുഴയിൽ പഴവും തണലും പദ്ധതിക്ക് തുടക്കമായി.
കുളത്തൂപ്പുഴ പട്ടികവർഗ നെയ്ത്തുശാലാവളപ്പിൽ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.അനിൽകുമാർ നിർവഹിച്ചു.
എഴായിരം ഫലവൃക്ഷങ്ങൾ തുടക്കത്തിൽ നട്ടുവളർത്തി പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഉദ്ഘാടനവേളയിൽ പ്രസിഡൻറ് അറിയിച്ചു. വൈസ് പ്രസിഡൻറ് സദീറ സൈഫുദീൻ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.ലൈലാബീവി, ഷീജ റാഫി, പി.ആർ.സന്തോഷ്, ജയകൃഷ്ണൻ, ശോഭനകുമാരി, അജിതകുമാരി, മോഴ്സി ജോർജ്, സക്കറിയ അസിസ്റ്റൻറ് സെക്രട്ടറി അനിലാൽ തുടങ്ങിയവർ പ്രസംഗിച്ചു .