കൊട്ടാരക്കര : ചെങ്ങന്നൂരിൽനിന്ന്‌ മോഷണംപോയ കാർ കലയപുരം-താമരക്കുടി റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

നാലുദിവസമായി വെള്ള ലാൻസർ കാർ റോഡരികിൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വിവരം പോലീസിനെ അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ചെങ്ങന്നൂരിൽനിന്നു മോഷണംപോയ കാറാണെന്നു കണ്ടെത്തിയത്. ചെങ്ങന്നൂർ പോലീസെത്തി കാർ കൊണ്ടുപോകും.