ചാത്തന്നൂർ : ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ വിഷു നാട്ടുചന്ത നടന്നു. ഒരു നാട്ടുചന്തയിൽ 500 കിലോ ജൈവകാർഷിക ഉത്പന്നങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ സംഘടിപ്പിച്ചത്.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് സുശീലാദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ സുദർശനൻ പിള്ള, വിനിത ദിപു, സുജയ്‌കുമാർ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ആർ.രാഹുൽ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാർ, ആർ.രാജേഷ്, ടി.ഉഷാകുമാരി, വീണ തുടങ്ങിയവർ പങ്കെടുത്തു.