കൊല്ലം : രാമൻകുളങ്ങര മണ്ണൂർ ശ്രീദുർഗാക്ഷേത്രത്തിൽ മോഷണംനടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി പോലീസ് പിടിയിലായി. കഴിഞ്ഞ ജനുവരി 23-ന് മുളങ്കാടകം ദേവീക്ഷേത്രത്തിൽ കവർച്ച നടത്തിയതിനു പിടിയിലായ കുട്ടിയാണ് ഇത്തവണയും മോഷണത്തിന് പിടിയിലായത്.

വഞ്ചി തകർത്താണ് മോഷണം നടത്തിയത്. മരുത്തടി ദേവീക്ഷേത്രത്തിലും മോഷണത്തിന് ശ്രമം നടത്തി. ഇവിടുത്തെ കാണിക്കവഞ്ചി എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആളനക്കം കേട്ട് ഉപേക്ഷിച്ചു കടക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങളിൽനിന്നാണ് പോലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.കുട്ടിയെ പോലീസ് ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കി.