കുണ്ടറ : വില്ലേജ് ഓഫീസുകളിൽ മതിയായ ക്ലറിക്കൽ ജീവനക്കാരെ നിയമിക്കാത്ത സർക്കാർ നയത്തിനെതിരേ റവന്യു വില്ലേജ് സ്റ്റാഫ് അസോസിയേഷൻ പട്ടിണിസമരത്തിന്.
വർഷങ്ങൾ പ്രവൃത്തിപരിചയമുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ ക്ലാർക്ക് തസ്തികയിലേക്ക് ഉയർത്താൻ വിവിധ കമ്മിഷനുകൾ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക ബാധ്യതയില്ലാതെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാമെന്നിരിക്കെ മൂന്നുവർഷമായിട്ടും ഉത്തരവിറക്കിയിട്ടില്ല. ഇതിനെതിരേ ചിങ്ങം ഒന്നുമുതൽ ഉച്ചഭക്ഷണം കഴിക്കാതെ അതിനുള്ള പണം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം.