കൊട്ടിയം :മലയാളി ആയുർവേദ ഡോക്ടർക്ക് ദുബായ് സർക്കാരിെൻറ ഗോൾഡൻ വിസ. ദുബായ് കരാമയിൽ ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ഡ്യൂബി ജോസിനാണ് ചികിത്സാരംഗത്തെ പ്രാവീണ്യം കണക്കിലെടുത്ത് ദുബായ് സർക്കാർ ഗോൾഡൻ വിസ നൽകിയത്. കൂട്ടിക്കട പയ്യമ്പള്ളിൽ ഡോ. ജോസ് പോളിെൻറയും സോഫിയയുടെയും മകളാണ് ഡ്യൂബി. ഭർത്താവ് ഹാരിസ് ദുബായ് ലോജിസ്റ്റിക്സിൽ ഉദ്യോഗസ്ഥനാണ്.`