ചാത്തന്നൂർ :വിനോദസഞ്ചാരമേഖലയുടെ പുരോഗതിക്കായിള ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ബയോ ഡൈവേഴ്സിറ്റി സർക്ക്യൂട്ട് പദ്ധതിയിൽ ചാത്തന്നൂർ മണ്ഡലത്തെ ഉൾപ്പെടുത്തണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കൈപ്പുഴ വി.റാംമോഹൻ.

ജില്ലയിലെ ഏറ്റവും വലിയ ചിറയായ ആദിച്ചനല്ലൂർ ചിറ ടൂറിസം, ചിറക്കരയിലെ മാലാക്കായൽ ടൂറിസം, ഇത്തിക്കര-പരവൂർ കായലിലെ പ്രകൃതിരമണീയമായ കണ്ടൽക്കാടുകൾ എന്നിവ ഉൾപ്പെടുത്തി സർക്യൂട്ട് സാധ്യമാക്കണം. ഇതിനാവശ്യമായ നിർദേശങ്ങ

ളും നടപടികളും ബജറ്റിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് കൈപ്പുഴ റാംമോഹൻ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി.